കാലിക്കറ്റ് എഫ് സിയെ തോൽപ്പിച്ച് തൃശ്ശൂർ മാജിക് എഫ് സി

Newsroom

Picsart 24 10 26 23 21 03 942
Download the Fanport app now!
Appstore Badge
Google Play Badge 1

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആശ്വാസ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലീഗിലെ ഒന്നാമന്മാരായ കാലിക്കറ്റ് എഫ്സിയെയാണ് അവസാന സ്ഥാനക്കാരായ തൃശൂർ തോല്പിച്ചത് (1-0). ആദ്യ പകുതിയിൽ കെ പി ഷംനാദാണ് വിജയഗോൾ നേടിയത്. എട്ട് കളികളിൽ രണ്ട് സമനില മാത്രമുണ്ടായിരുന്ന തൃശൂരിന് ലീഗിലെ ആദ്യ വിജയത്തിന് ഒൻപതാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. അഞ്ച് പോയന്റാണ് തൃശൂരിന്റെ സമ്പാദ്യം. നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ച കാലിക്കറ്റ് എഫ്സി ഒൻപത് കളികളിൽ 16 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ലീഗിലെ ആദ്യ തോൽവിയാണ് ഇന്നലെ ( ഒക്ടോബർ 26) കാലിക്കറ്റ് വഴങ്ങിയത്.

1000709241

പത്താം മിനിറ്റിലാണ്‌ തൃശൂർ സ്കോർ ചെയ്തത്. വലതു വിങിൽ നിന്നുള്ള നീളൻ ത്രോ ബാൾ ബാക്ക് ഹെഡർ വഴി പോസ്റ്റിൽ എത്തിച്ചത് കെ പി ഷംനാദ് (1-0).

ഗോൾ മടക്കാൻ ആദ്യപകുതിയിൽ കാലിക്കറ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റിയാസ് – ഗനി – ബെൽഫോർട്ട് സഖ്യം നിരവധി മുന്നേറ്റങ്ങൾ നടത്തി. കാലിക്കറ്റിന്റെ ഫിനിഷിങ് പാളിച്ചകൾ ആദ്യ പകുതി തൃശൂരിന്റെ ഒരു ഗോൾ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കാലിക്കറ്റ് എണസ്റ്റ് ബെർഫോക്ക് പകരം ബ്രസീലുകാരൻ റാഫേൽ റസന്റെയെ കളത്തിലിറക്കി. എൺപത്തിരണ്ടാം മിനിറ്റിൽ തൃശൂരിന് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിച്ചെങ്കിലും നായകൻ ലൂക്കാസ് സിൽവ എടുത്ത കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. എൺപത്തിയാറാം മിനിറ്റിൽ കാലികറ്റ് ഗോൾ കീപ്പർ വിശാൽ ജൂൻ രണ്ടാം മഞ്ഞ കാർഡും ചുവപ്പും വാങ്ങി കളംവിട്ടു.

ആദ്യ ലെഗ്ഗിൽ ഇരു ടീമുകളും കോഴിക്കോട് ഏറ്റുമുട്ടിയപ്പോൾ 2-2 സമനിലയായിരുന്നു ഫലം.

ഇന്ന് ( ഒക്ടോബർ 27) കണ്ണൂർ വാരിയേഴ്‌സ് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്. സെമി ഫൈനൽ ലക്ഷ്യമിടുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. സമനില നേടിയാൽ തന്നെ കണ്ണൂർ സെമി സ്ഥാനം ഉറപ്പാക്കും. ഇന്ന് തോറ്റാലും അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ മികച്ച മാർജിനിൽ വീഴ്ത്താൻ കഴിഞ്ഞാൽ മലപ്പുറത്തിനും സെമി ഫൈനൽ സാധ്യതയുണ്ട്. എട്ട് കളികളിൽ കണ്ണൂരിന് 13 ഉം മലപ്പുറത്തിന് ഒൻപതും പോയന്റാണുള്ളത്.