ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ചേതേശ്വര് പൂജാരയെ ടീമിൽ എടുത്തേക്കും

Newsroom

പരിചയസമ്പന്നനായ ഇന്ത്യൻ ടെസ്റ്റ് ബാറ്റ്‌സ്മാൻ ചേതേശ്വര് പൂജാര ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ വെറ്ററൻ താരം ഇന്ത്യക്ക് ആയി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു.

Cheteshwarpujara

2018-19ൽ ഓസ്‌ട്രേലിയയിൽ ഇന്ത്യ നേടിയ പരമ്പര വിജയത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്തത് പൂജാര ആയിരുന്നു. 2024 നവംബറിൽ ആരംഭിക്കുന്ന പര്യടനത്തിൽ അദ്ദേഹത്തിൻ്റെ അനുഭവം നിർണായകമായേക്കാം. 2023 ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം പൂജാര ഇന്ത്യക്കായി കളിച്ചിട്ടില്ല.

രഞ്ജി ട്രോഫിയിലെ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിൻ്റെ സമീപകാല ഫോമും ഇന്ത്യൻ മാനേജ്മെന്റിനെ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാൻ നിർബന്ധിതരാക്കുന്നു.

ഇന്ത്യൻ സെലക്ടർമാർ 2024 ഒക്ടോബർ 28-ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂജാരയ്‌ക്കൊപ്പം, ഷാർദുൽ താക്കൂർ, യുവ ഓൾറൗണ്ടർ നിതീഷ് റെഡ്ഡി എന്നിവരും ടീമിലേക്ക് എത്താൻ സാധ്യതയുണ്ട്.