ശാക്തറിന്റെ പോരാട്ടം അതിജീവിച്ചു ആഴ്‌സണൽ ജയം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യുഫേഫ ചാമ്പ്യൻസ് ലീഗിൽ യുക്രെയ്ൻ ക്ലബ് ശാക്തറിന്റെ പോരാട്ടം അതിജീവിച്ചു ആഴ്‌സണൽ ജയം. എതിരില്ലാത്ത ഒരു ഗോളിന് ആണ് സ്വന്തം മൈതാനത്ത് ആഴ്‌സണൽ ജയം കണ്ടത്. ആഴ്‌സണൽ ആധിപത്യം മത്സരത്തിൽ കണ്ടെങ്കിലും പൂർണമായ മികവ് പുലർത്താൻ ആഴ്‌സണൽ കഷ്ടപ്പെടുന്നത് ആണ് കാണാൻ ആയത്. 29 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഷോട്ട് ശാക്തർ ഗോൾ കീപ്പറുടെ ദേഹത്ത് തട്ടി വലയിൽ കയറിയപ്പോൾ ആണ് ആഴ്‌സണൽ മത്സരത്തിൽ മുന്നിൽ എത്തിയത്.

ആഴ്‌സണൽ

തുടർന്ന് രണ്ടാം ഗോളിന് ആയി ആഴ്‌സണൽ ശ്രമിച്ചു എങ്കിലും അവരുടെ ആക്രമണങ്ങൾക്ക് അത്ര മൂർച്ച പോരായിരുന്നു. ഇടക്ക് ശാക്തർ പ്രത്യാക്രമണങ്ങൾ ആഴ്‌സണലിന് ബുദ്ധിമുട്ടും നൽകി. 77 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ട്രൊസാർഡ് പാഴാക്കിയതോടെ മുൻതൂക്കം ഉയർത്താനുള്ള ആഴ്‌സണൽ ശ്രമം പരാജയപ്പെട്ടു. ട്രൊസാർഡിന്റെ പെനാൽട്ടി റിസ്നെക് തട്ടി അകറ്റുക ആയിരുന്നു. അവസാന നിമിഷം ശാക്തറിന്റെ മികച്ച ശ്രമം രക്ഷിച്ച ഡേവിഡ് റയ ആഴ്‌സണൽ ജയം ഉറപ്പിച്ചു. നിലവിൽ 3 കളികളിൽ നിന്നു 7 പോയിന്റുള്ള ആഴ്‌സണൽ ഗ്രൂപ്പ് പട്ടികയിൽ നാലാം സ്ഥാനത്ത് ആണ്.