ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശ് 106 ന് ഓളൗട്ട്

Newsroom

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ, മിർപൂരിൽ ആദ്യ ദിനം വെറും 106 റൺസിന് ബംഗ്ലാദേശ് ഒളൗട്ട് ആയി. ഹോം ടെസ്റ്റിലെ അവരുടെ അഞ്ചാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. തൻ്റെ 300-ാം ടെസ്റ്റ് വിക്കറ്റ് നേടിയ കാഗിസോ റബാഡയും സ്പിന്നർമാരായ കേശവ് മഹാരാജും ഡെയ്ൻ പീഡും നയിച്ച ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ വിറപ്പിച്ചു.

1000705409

ഓപ്പണർ മഹ്മൂദുൽ ഹസൻ ജോയ് 30 റൺസുമായി ടോപ് സ്‌കോറർ, മുഷ്ഫിഖുർ റഹീം, ലിറ്റൺ ദാസ് തുടങ്ങിയ പ്രധാന ബാറ്റ്‌സ്‌മാർ മികച്ച പ്രകടനം പുറത്തെടുക്കാൻ പാടുപെട്ടു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ, മുൾദർ, മഹാരാജ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.