ഇന്ത്യക്ക് എതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് 8 വിക്കറ്റിന് വിജയിച്ചു. 107 റൺസ് എന്ന വിജയലക്ഷ്യവുമായി ഇന്ന് ഇറങ്ങിയ ന്യൂസിലൻഡ് അനായാസം ലക്ഷ്യം കണ്ടു. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ലാതത്തെ ന്യൂസിലൻഡിന് നഷ്ടമായെങ്കിലും അവർ സമ്മർദ്ദത്തിൽ ആയില്ല.
17 റൺസ് എടുത്ത കോൺവേ, 44 റൺസ് എടുത്ത വിൽ യംഗ്, 39 റൺസ് എടുത്ത രചിൻ രവീന്ദ്ര എന്നിവർ ന്യൂസിലൻഡിനെ ലക്ഷ്യത്തിൽ എത്തിച്ചു. ഇന്ത്യക്ക് ആയി ബുമ്ര 2 വിക്കറ്റ് വീഴ്ത്തി.38 വർഷത്തിന് ഇടയിൽ ആദ്യമായാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.
നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 46 റൺസിന് ഓളൗട്ട് ആയത് ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ തകർത്തിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസ് എടുത്തു. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 402 റൺസും എടുത്തു.