രചിൻ രവീന്ദ്രക്ക് സെഞ്ച്വറി, ന്യൂസിലൻഡിന്റെ ലീഡ് 299ൽ

Newsroom

Picsart 24 10 18 11 50 52 545
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ന്യൂസിലൻഡ് ശക്തമായ നിലയിൽ. അവർക്ക് ആദ്യ സെഷനിൽ നാലു വിക്കറ്റുകൾ നഷ്ടമായി എങ്കിലും ഇപ്പോൾ 345-7 എന്ന നിലയിലാണ്. അവർക്ക് ആയി രചിൻ രവീന്ദ്ര സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്നു. 299 ആണ് ഇപ്പോൾ ന്യൂസിലൻഡിന്റെ ലീഡ്.

1000703111

125 പന്തിൽ നിന്നാണ് രചിൻ 104* റൺസ് എടുത്ത് നിൽക്കുന്നത്. 2 സിക്സും 11 ഫോറും രചിൻ അടിച്ചു. ടിം സൗതി 50 പന്തിൽ 49 റൺസുമായി ക്രീസിൽ നിൽക്കുന്നു. ഇന്ത്യക്ക് ആയി ജഡേജ 3 വിക്കറ്റും അശ്വിൻ, ബുമ്ര, സിറാജ്, കുൽദീപ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.