ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ്, മഴ കാരണം ടോസ് വൈകുന്നു

Newsroom

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വില്ലനായി മഴ. ബെംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മഴ കാരണം ടോസ് വൈകിയിരിക്കുകയാണ്. ആദ്യ ദിനം ആരംഭിക്കാൻ ആകുമോ എന്നതും സംശയമാണ്. അവസാന രണ്ട് ദിവസമായി ബെംഗളൂരുവിൽ നല്ല മഴ ആണ്.

1000701893

കഴിഞ്ഞ ദിവസം മഴ കാരണം ഇന്ത്യയുടെ പരിശീലന സെഷൻ ക്യാൻസൽ ചെയ്യേണ്ടതായി വന്നിരുന്നു. കളി നടക്കുന്ന അഞ്ച് ദിവസവും മഴ പ്രവചിക്കപ്പെടുന്നുണ്ട്. ചിന്നസാമി സ്റ്റേഡിയത്തിലെ മികച്ച ഡ്രെയ്നേജ് സിസ്റ്റം ആണ് ഏക പ്രതീക്ഷ.