ഇന്ത്യയ്ക്കതിരെ കനത്ത പരാജയം, ഹതുരുസിംഗേയെ പുറത്താക്കി ബംഗ്ലാദേശ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലെയും ടി20യിലെയും കനത്ത പരാജയത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് മുഖ്യ പരിശീലക സ്ഥാനം ചന്ദിക ഹതുരുസിംഗേയ്ക്ക് നഷ്ടമായി. പരമ്പര കഴിഞ്ഞ ഉടനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയുമായി എത്തുകയായിരുന്നു.

Philsimmons

മുന്‍ വെസ്റ്റിന്‍ഡീസ് താരം ഫിൽ സിമ്മൺസ് താത്കാലിക കോച്ചായി ചുമതല വഹിക്കുമെന്നും ബിസിബി അറിയിച്ചു. 2025 ചാമ്പ്യന്‍സ് ട്രോഫി വരെ കരാര്‍ നീണ്ടേക്കുമെന്നാണ് അറിയുന്നത്. സിംബാബ്‍വേ, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളുടെ പരിശീലക ചുമതല വഹിച്ചിട്ടുള്ളയാളാണ് ഫിൽ സിമ്മൺസ്.