ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബാബർ അസമിനെ ഒഴിവാക്കും

Newsroom

Picsart 23 09 15 01 53 43 482

മോശം ഫോമിനാൽ ബുദ്ധിമുട്ടുന്ന ബാബർ അസമിനെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് ഒഴിവാക്കും. മുളട്ടാനിലെ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാൻ്റെ ഇന്നിംഗ്‌സ് തോൽവിക്ക് ശേഷമാണ് ഈ തീരുമാനം വരുന്നത്.

Picsart 23 09 15 01 53 02 922

ആഖിബ് ജാവേദ്, അസദ് ഷഫീഖ്, അസ്ഹർ അലി, അലീം ദാർ എന്നിവരടങ്ങുന്ന പുതുതായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി ലാഹോറിലും പിന്നീട് മുള്‌ട്ടാനിലും യോഗം ചേർന്ന് ബാബറിനെ നീക്കം ചെയ്യാൻ ശുപാർശ ചെയ്തു. 2023 മുതൽ 18 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ ഒരു അർദ്ധ സെഞ്ചുറി പോലും ബാബർ നേടിയിട്ടില്ല‌

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഒക്ടോബർ 15ന് മുളട്ടാനിൽ തുടങ്ങും.