ദക്ഷിണാഫ്രിക്കന്‍ കേന്ദ്ര കരാര്‍ വേണ്ടെന്ന തീരുമാനത്തിൽ തബ്രൈസ് ഷംസി

Sports Correspondent

Tabraizshamsi
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയുടെ കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ച് തബ്രൈസ് ഷംസി. ഈ തീരുമാനത്തോടെ താരത്തിന് അന്താരാഷ്ട്ര മത്സര കലണ്ടര്‍ സമയത്തും ടി20 ലീഗുകളിൽ പങ്കെടുക്കുവാന്‍ സാധിയ്ക്കും. ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റിൽ ഏറെ ആവശ്യമുള്ള താരമാണ് തബ്രൈസ് ഷംസി.

Tabraizshamsi

കേന്ദ്ര കരാര്‍ ഇല്ലെങ്കിലും താരത്തിനെ ദക്ഷിണാഫ്രിക്ക തങ്ങളുടെ വൈറ്റ് ബോള്‍ പദ്ധതിയിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്. രാജ്യത്തിന് വേണ്ടി കളിയക്കുന്നത് തന്നെയാണ് തനിക്ക് ഏറെ പ്രാധാന്യമുള്ളതെന്നും ഈ തീരുമാനം തന്നെ അതിൽ നിന്ന് പിന്നോട്ട് നയിക്കില്ലെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റിലും വലുത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നതാണെന്നും താരം കൂട്ടിചേര്‍ത്തു.