മലയാളി‌ യുവതാരം‌ മുഹമ്മദ് ഇനാന് 4 വിക്കറ്റ്!! ഇന്ത്യ U19 ഓസ്‌ട്രേലിയയെ 184ന് എറിഞ്ഞി‌ട്ടു

Newsroom

മുഹമ്മദ് ഇനാൻ
Download the Fanport app now!
Appstore Badge
Google Play Badge 1

ഷാർജയിൽ നടക്കുന്ന അണ്ടർ 19 ഏറ്റുമുട്ടലിൽ ഹീറോ ആയി‌‌ മലയാളി‌ താരം മുഹമ്മദ് ഇനാൻ. ഇന്ന് ഇന്ത്യയുടെ അണ്ടർ 19 ബൗളിംഗ് ആക്രമണം നയിച്ച ഇനാൻ മികച്ച പ്രകടനം കാഴ്ചവച്ചു, ഓസ്‌ട്രേലിയ അണ്ടർ 19 49.4 ഓവറിൽ 184 എന്ന സ്‌കോറിൽ ഓളൗട്ട് ആയി. 10 ഓവറിൽ 32 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്താൻ മുഹമ്മദ് ഇനാന് ആയി. കാർത്തികേയ കെപി (2/30), ഹാർദിക് രാജ് (1/31) എന്നിവർ നിർണായക പിന്തുണ നൽകി.

മുഹമ്മദ് ഇനാൻ
മുഹമ്മദ് ഇനാൻ

38 പന്തിൽ 7 ബൗണ്ടറികളടക്കം 36 റൺസ് നേടിയ റൈലി കിംഗ്‌സൽ ഓസ്‌ട്രേലിയക്ക് ആയി നന്നായി തുടങ്ങി. എന്നിരുന്നാലും, കിംഗ്‌സെൽ പുറത്തായി. 42 റൺസ് എടുത്ത ഹോഗൻ അവരുടെ ടോപ് സ്കോറർ ആയി.

തൃശ്ശൂർ സ്വദേശിയാണ് ഇനാൻ. ഇന്ത്യ എ ടീം ഓസ്ട്രേലിയക്ക് എതിരെ‌ മൂന്ന് ഏകദിനങ്ങളും രണ്ട് ചതുർദിന മത്സരങ്ങളും ആണ് കളിക്കുന്നത്.