ബംഗ്ലാദേശിനെ 149 റൺസിന് ഓള്‍ഔട്ട് ആക്കി, ഇന്ത്യയ്ക്ക് 227 റൺസ് ലീഡ്

Sports Correspondent

India
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഇന്ന് ഇന്ത്യയുടെ ഇന്നിംഗ്സ് 376 റൺസിൽ അവസാനിച്ചപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് വെറും 149  റൺസിന് എറിഞ്ഞൊതുക്കി ഇന്ത്യ 227 റൺസിന്റെ ലീഡാണ് നേടിക്കൊടുത്തത്. 47.1 ഓവറിലാണ് ബംഗ്ലാദേശ് ഓള്‍ഔട്ട് ആയത്.

20240920 135559

32 റൺസ് നേടിയ ഷാക്കിബ് അൽ ഹസന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലും അകാശ് ദീപ്, രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 27 റൺസുമായി മെഹ്ദി ഹസന്‍ മിറാസ് പുറത്താകാതെ നിന്നു.

Picsart 24 09 20 13 56 46 673