ടോം ലാഥവും വില്യംസണും അർധ സെഞ്ച്വറി നേടി, ന്യൂസിലൻഡ് ലീഡ് നേടുന്നതിന് അടുത്ത്

Newsroom

ഗാലെയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ മഴ ബാധിച്ച രണ്ടാം ദിനത്തിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 305 ന് ന്യൂസിലൻഡിൻ്റെ ശക്തമായ മറുപടി. അവർക്ക് ആയി ടോം ലാഥമും (70) കെയ്ൻ വില്യംസണും (55) മികച്ച പ്രകടനം കാഴ്ചവെച്ചു.

Picsart 24 09 19 20 36 01 049

കമിന്ദു മെൻഡിസിൻ്റെ 114 റൺസിൻ്റെ ബലത്തിൽ ഇന്നലെ ശ്രീലങ്ക 305 റൺസിന് പുറത്തായിരുന്നു. ന്യൂസിലൻഡിന് വേണ്ടി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി വില്യം ഒ റൂർക്ക് ആയിരുന്നു ഇന്നലെ ശ്രീലങ്കയെ തകർത്തത്.

ലാതമും വില്യംസണും ഇന്ന് നിർണായക റൺസ് കൂട്ടിച്ചേർത്തു. റച്ചിൻ രവീന്ദ്ര 48 റൺസെടുത്തപ്പോൾ, ഡാരിൽ മിച്ചലും (41) ടോം ബ്ലണ്ടലും (18) ആണ് ഇപ്പോൾ ന്യൂസിലൻഡിനായി ക്രീസിൽ ഉള്ളത്. കളി നിർത്തുമ്പോൾ അവർ 255/4 എന്ന നിലയിലെത്തി. ഇനി 50 റൺസ് കൂടെയേ ഒന്നാം ഇന്നിംഗ്സ് ലീഡിൽ എത്താൻ ന്യൂസിലൻഡിന് വേണ്ടു.

ബ്രീഫ് സ്കോർ:
ശ്രീലങ്ക 305 (കമിന്ദു മെൻഡിസ് 114, ഒറൂർക്ക് 5/55)
ന്യൂസിലൻഡ് 255/4 (ലാതം 70, വില്യംസൺ 55, മിച്ചൽ 41*).