കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഏറ്റ പരിക്ക്, ലൂക്ക 2 മാസത്തോളം പുറത്ത്

Newsroom

Picsart 24 09 18 15 18 57 833
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ സീസൺ ഓപ്പണറിനിടെ താടിയെല്ലിന് പരിക്കേറ്റ പഞ്ചാബ് എഫ്‌സി ഫോർവേഡ് ലൂക്ക 2 മാസത്തോളം പുറത്തുരിക്കും. ചുരുങ്ങിയത് 6-8 ആഴ്ചത്തെ വിശ്രമം താരത്തിന് വേണ്ടി വരും എന്ന് ക്ലബ് അറിയിച്ചു . സ്ലോവേനിയൻ സ്‌ട്രൈക്കർ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ക്ലിയറൻസിനെയും ആശ്രയിച്ച് മടങ്ങും.

Picsart 24 09 18 13 13 20 878

പഞ്ചാബിൻ്റെ ബ്ലാസ്റ്റേഴ്സിന് എതിരായ 2-1 വിജയത്തിൽ ലൂക്ക നിർണായക പങ്കുവഹിച്ചിരുന്നു. ഒരു പെനാൽറ്റി ഗോളാക്കി മാറ്റുജയും വിജയ ഗോളിനായി ഫിലിപ്പ് മിർസ്‌ലാക്കിനെ അസിസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, രാഹുലിന്റെ ഫൗൾ താരത്തിന് കളിയുടെ അവസാനം തിരിച്ചടി ആവുകയായിരുന്നു.