യുഫേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലീഷ് താരമായി ബയേൺ മ്യൂണിക് താരം ഹാരി കെയിൻ. 30 ഗോളുകൾ നേടിയ വെയിൻ റൂണിയുടെ റെക്കോർഡ് ആണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മറികടന്നത്. കഴിഞ്ഞ സീസണിൽ 8 ഗോളുകൾ നേടി ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്കോറർ ആയ കെയിൻ ഇത്തവണ ഒരൊറ്റ കളിയിൽ തന്നെ ഡൈനാമോ സാഗ്ബർഗിന് എതിരെ 4 ഗോളുകൾ ആണ് നേടിയത്.
3 പെനാൽട്ടികൾ അടക്കം നാലു ഗോളുകൾ നേടിയ കെയിൻ തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഹാട്രിക് നേടുന്നത്. ടോട്ടനം ഹോട്സ്പറിന് ആയി 21 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ കെയിൻ ഇത് വരെ ബയേണിന് ആയി 12 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടി കഴിഞ്ഞു. ഇത് വരെ 50 മത്സരങ്ങൾ ബയേണിന് ആയി കളിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ ഇത് വരെ 53 ഗോളുകൾ ആണ് അവർക്ക് ആയി നേടിയത്. ഈ വർഷം എങ്കിലും ഒരു കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ ആവും കെയിൻ ശ്രമം.