ഹൃദയം തകർന്നു, 95ആം മിനുട്ടിലെ ഗോളിൽ പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ തോൽപ്പിച്ചു

Newsroom

Picsart 24 09 15 20 52 22 591
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ലീഗിലെ ആദ്യ മത്സരത്തിൽ പരാജയം. ഇന്ന് പഞ്ചാബ് എഫ് സിക്ക് എതിരായ ഐ എസ് എല്ലിലെ ആദ്യ മത്സരം 2-1നാണ് അവസാനിച്ചത്. ഇഞ്ച്വറി ടൈമിൽ 95ആം മിനുട്ടിൽ ആയിരുന്നു പഞ്ചാബിന്റെ വിജയം ഗോൾ വന്നത്.

കേരള ബ്ലാസ്റ്റേഴ്സ്

വിരസമായ ആദ്യ പകുതിയാണ് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കണ്ടത്‌. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും പ്രയാസപ്പെട്ടു.

ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ വ്യക്തമായിരുന്നു‌. ലൂണ ഇല്ലാത്താത് കൊണ്ട് തന്നെ അറ്റാക്കിൽ നല്ല നീക്കങ്ങൾ ആദ്യ പകുതിയിൽ വന്നില്ല. രണ്ട് ടീമുകളും ഗോൾ കീപ്പർമാർക്ക് വെല്ലുവിളി നൽകിയില്ല. മത്സരത്തിൽ 43ആം മിനുട്ടിൽ ബകേങയിലൂടെ പഞ്ചാബ് വല കുലുക്കി എങ്കിലും അത് ഓഫ്സൈഡ് ആയിരുന്നുത് ആശ്വാസമായി‌.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കാണാൻ ആയി. രണ്ട് സബ്സ്റ്റിട്യൂഷൻ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നടത്തി. ജീസസും വിബിനും ഗ്രൗണ്ടിൽ എത്തി‌‌. 58ആം മിനുട്ടിൽ നോഹയുടെ ഒരു ലോംഗ് റേഞ്ചർ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല ശ്രമമായി. രവി കുമാറിന്റെ നല്ല ഷോട്ട് വേണ്ടി വന്നു അത് ഗോളിൽ നിന്ന് തടയാൻ‌.

85ആം മിനുട്ടിൽ ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് പഞ്ചാബ് എഫ് സിക്ക് അനുകൂലമായി പെനാൾട്ടി ലഭിച്ചു. ലൂക്ക അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിച്ച് പഞ്ചാബിനെ മുന്നിൽ എത്തിച്ചു. ഈ ഗോളിന് തിരിച്ചടി നൽകാനുള്ള സമയം ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നില്ല. പക്ഷെ ബ്ലാസ്റ്റേഴ്സ് വിട്ടില്ല. അവർ 91ആം മിനുട്ടിൽ ജീസസിലൂടെ സമനില കണ്ടെത്തി ‌

പ്രിതം കോട്ടാൽ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയിൽ എത്തിച്ചത്. കളിയിൽ പിന്നെയും ട്വിസ്റ്റ് വന്നു. 95ആം മിനുട്ടിൽ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിന്നർ. കലൂർ തീർത്തും നിശ്ബ്ദം. പഞ്ചാബ് 3 പോയിന്റുമായി നാട്ടിലേക്ക് മടങ്ങി.