കണ്ണൂർ വാരിയേഴ്സ് ഫോഴ്സ കൊച്ചി പോരാട്ടം സമനിലയിൽ

Newsroom

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയും സമനിലയിൽ പിരിഞ്ഞു. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ നേരിട്ട കണ്ണൂർ വാരിയേഴ്സ് 1-1 എന്ന സമനില ആണ് വഴങ്ങിയത്.

Picsart 24 09 13 21 19 04 589

18ആം മിനുട്ടിൽ കണ്ണൂർ വാരിയേഴ്സ് ആണ് ഇന്ന് ആദ്യം ഗോൾ കണ്ടെത്തിയത്. ഗോൾ കീപ്പർ സുഭാഷിഷിന്റെ അബദ്ധമാണ് കണ്ണൂരിന് ഗുണമായത്. സുഭാഷിഷിന്റെ ഒരു ക്ലിയറൻസ് ഡേവിഡ് ഗ്രാൻഡെ ബ്ലോക്ക് ചെയ്ത് വലയിൽ ആക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ഫോഴ്സ കൊച്ചി സമനില നേടി. ബസന്ത ആണ് ഫോഴ്സ കൊച്ചിക്ക് വേണ്ടി ഗോൾ നേടിയത്. മുഹമ്മദ് നിദാലിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും കളി 1-1 എന്ന നിലയിൽ അവസാനിച്ചു. ‌ കണ്ണൂർ വാരിയേഴ്സിന് 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റായി. ഫോഴ്സ കൊച്ചിക്ക് ഇത് ആദ്യ പോയിന്റാണ്‌.