ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലൻ പറയേണ്ട കാര്യങ്ങൾ അല്ല ടെൻ ഹാഗ് പറയുന്നത് – റൊണാൾഡോ

Newsroom

Picsart 24 09 11 17 36 50 971
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിൻ്റെ സമീപനത്തെ റൊണാൾഡോ വിമർശിച്ചു. ടെൻ ഹാഹിന്റെ നേതൃത്വത്തിൽ ക്ലബ്ബിൻ്റെ അഭിലാഷം എന്താണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. “മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ… പ്രീമിയർ ലീഗോ ചാമ്പ്യൻസ് ലീഗോ നേടാൻ നിങ്ങൾക്ക് ആവില്ല എന്ന് പറയരുത്. നിങ്ങൾക്ക് യുണൈറ്റഡ് പരിശീലകൻ ആയിരിക്കെ അങ്ങനെ പറയാനാവില്ല. ഒരുപക്ഷേ ഞങ്ങൾക്ക് സാധ്യതയില്ലായിരിക്കാം, പക്ഷേ ഞങ്ങൾ കിരീടങ്ങൾക്ക് ആയി ശ്രമിക്കാൻ പോകുകയാണ് എന്ന് പറയണം. നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്! ” – റൊണാൾഡോ പറഞ്ഞു.

ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോയുടെ രണ്ടാം സ്പെല്ലിൽ റൊണാൾഡോയും ടെൻ ഹാഗും തമ്മിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. അവിടെ പോർച്ചുഗീസ് താരത്തെ പലപ്പോഴും ബെഞ്ചിലിരുത്തുകയും അവസാനം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടതായും വന്നിരുന്നു‌.

Picsart 24 09 11 17 37 35 158

അതിനുശേഷം, റൊണാൾഡോ അൽ നാസറിന് വേണ്ടിയാണ് കളിക്കുന്നത്, ടെൻ ഹാഗ് യുണൈറ്റഡ് നിയന്ത്രിക്കുന്നത് തുടരുന്നു. എന്നിരുന്നാലും, മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോ പോയ ശേഷവും ബുദ്ധിമുട്ടുകയാണ്‌. ഈ സീസണിൽ ടെൻ ഹാഗിൻ്റെ നേതൃത്വത്തിൽ ക്ലബ്ബിന് മോശം തുടക്കമാണ് ലഭിച്ചത്. ടെൻ ഹാഗിനെതിരെ വലിയ വിമർശനം ഉയരുന്നതിന് ഇടയിലാണ് റൊണാൾഡോയുടെയും വിമർശനം.