പരാഗ്വേയോട് തോറ്റു, ബ്രസീലിൻ്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

Newsroom

2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് വീണ്ടും നിരാശ. ഇന്ന് അവർ പരാഗ്വേയ്‌ക്കെതിരെ 1-0ന് തോറ്റിരിക്കുകയാണ്. ഇന്ന് 20-ാം മിനിറ്റിൽ ഡെർലിസ് ഗോമസ് നേടിയ ഗോൾ ആണ് ബ്രസീലിൻ്റെ വിധി ഉറപ്പിച്ചത. നിലവിൽ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. ആകെ കളിച്ച എട്ട് മത്സരങ്ങളിൽ ആകെ വിജയിച്ചത് 3 മത്സരം മാത്രം.

Picsart 24 09 11 09 20 12 792

പുതിയ മാനേജർ ഡോറിവൽ ജൂനിയറിന് കീഴിൽ ബ്രസീലിൻ്റെ ലോകകപ്പ് യോഗ്യതയിലേക്കുള്ള പാത ഇതോടെ കൂടുതൽ കഠിനമാവുകയാണ്. ഈയിടെ ടീമിൻ്റെ ചുമതല ഏറ്റെടുത്ത ഡോറിവൽ ജൂനിയർ, തുടർച്ചയായ മോശം ഫലങ്ങൾ കാരണം വലിയ സമ്മർദ്ദം നേരിടുകയാണ്.