ടെൻ ഹാഗിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സിഇഒ

Newsroom

Picsart 24 09 03 10 14 45 515
Download the Fanport app now!
Appstore Badge
Google Play Badge 1

സമീപകാല തിരിച്ചടികൾക്കിടയിലും മാനേജർ എറിക് ടെൻ ഹാഗിന് ക്ലബ്ബിൻ്റെ പൂർണ പിന്തുണ ഉണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡ സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തെത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണും വളരെ മോശം രീതിയിൽ ആണ് തുടങ്ങിയത്‌.

ടെൻ ഹാഗ്

ലിവർപൂളിനോട് 3-0 ന് ഹോം തോൽവിക്ക് ശേഷം വീണ്ടും ടെൻ ഹാഗിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുകയാണ്. ബ്രൈറ്റണോട് 2-1 ന് തോറ്റതിന് പിന്നാലെ ആയിരുന്നു ലിവർപൂളിന് എതിരായുള്ള പരാജയം. എന്ന ബെറാഡ, ടെൻ ഹാഗിലുള്ള അവരുടെ വിശ്വാസത്തിന് ഊന്നൽ നൽകി.

“ഞങ്ങൾ ഇപ്പോഴും എറിക്കിൽ വിശ്വസിക്കുന്നുണ്ടോ? തീർച്ചയായും, ”ബെറാഡ പറഞ്ഞു. “എറിക്ക് ഞങ്ങൾക്ക് അനുയോജ്യമായ പരിശീലകനാണെന്ന് ഞങ്ങൾ കരുതുന്നു, ഞങ്ങൾ അദ്ദേഹത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു.” യുണൈറ്റഡ് സി ഇ ഒ പറഞ്ഞു.