ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന് പരിശീലകനായി മലയാളി

Newsroom

Picsart 24 09 02 23 22 03 922
Download the Fanport app now!
Appstore Badge
Google Play Badge 1

കൽപകഞ്ചേരി: നാഷണൽ ചാമ്പ്യൻഷിപ്പിൽ ഹിമാചൽ പ്രദേശ് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി മലപ്പുറം കൽപകഞ്ചേരി സ്വദേശി ഇർഷാദ്. എഫ്സി കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ യൂത്ത് ടീം പരിശീലകനാണ് ഇർഷാദ്.

2019 ലാണ് എഫ് സി കൽപകഞ്ചേരി ഫുട്ബാൾ അക്കാദമിയിൽ കളിക്കാരനായി ചേരുന്നത്, ഇവിടെ നിന്നാണ് ഇർഷാദിന്റെ ഉയർച്ച തുടങ്ങുന്നത്, ഇവിടെ നിന്ന് ബാസ്കോ ഒതുക്കുങ്ങൽ,റിയൽ മലബാർ എഫ് സി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിക്കാൻ അവസരം ലഭിക്കുകയും, പിന്നീട് കൽപ്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ ബേബി ലീഗ് ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു, അത് ഇർഷാദിന്റെ ജീവിതത്തിൽ കോച്ചിംഗ് കരിയറിയിലേക്കുള്ള ഒരു വഴിതിരിവായിരുന്നു, ഇവിടെനിന്നാണ് പരിശീലന മേഖലയിലേക്ക് ആദ്യമായി കടന്നുവരുന്നത്. തുടർന്ന് എ എഫ് ഡി എം സൂപ്പർ ലീഗിൽ അണ്ടർ 15 ടീമിന്റെ പരിശീലകനായി, കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഒരുപാട് മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്,

കൽപ്പകഞ്ചേരി ഹൈസ്കൂൾ, കിതമത്ത് കോളേജ് തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്,നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് ഈ ഇരുപത്തിമൂന്നുകാരൻ, പ്ലസ് വൺ,പ്ലസ് ടു പഠനകാലത്ത് എംഎസ് എംഎച്ച്എസ്എസ് കല്ലിങ്ങൽ പറമ്പ് സ്കൂളിൽ ഉബൈദ് സാറുടെ കീഴിൽ പരിശീലിച്ച് അത്‌ലറ്റിൽ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്, നാഷണൽ ഗെയിംസിൽ പഞ്ചാബ് ഫ്ലോർ ബോൾ ടീമിൽ അംഗമായിരുന്നു,
ചെറുപ്പം മുതൽ സ്പോർട്സിൽ ഇർഷാദിന് വഴിക്കാട്ടി ആയത് നാഷണൽ റഫറിയും കോച്ചുമായ വി പി അമീനാണ്.

ഇപ്പോൾ പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി രണ്ടാം വർഷ ബിപിഎഡ് ബിരുദ വിദ്യാർത്ഥിയാണ്, പരിശീലനത്തിൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ, ഡി ലൈസൻസും, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സി ലൈസൻസും നേടിയിട്ടുണ്ട്.

കുടുംബം : ഉപ്പ പരേതനായ കായൽ മഠത്തിൽ കണവത് മൊയ്തീൻകുട്ടി,ഉമ്മ സൗദ, സഹോദരൻ ഫർഷാദ്,സഹോദരി ആരിഫ