വെസ്റ്റിൻഡീസ് വനിതാ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 24 08 30 01 28 58 855
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസ് ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു.
ഹെയ്‌ലി മാത്യൂസിൻ്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ടീം ജൂണിൽ ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 ഐ പരമ്പരയിൽ നിന്ന് നാല് മാറ്റങ്ങൾ നടത്തി. വെസ്റ്റ് ഇൻഡീസ് ടീമിൽ ഡിയാന്ദ്ര ഡോട്ടിൻ ഇടം നേടി. വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കിയ ഡോട്ടിൻ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റുമായി ഉടക്കി 2022ൽ വിരമിച്ചിരുന്നു. ആ തീരുമാനം പിൻവലിച്ചാണ്
ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമാകുന്നത്.

Picsart 24 08 30 01 29 13 796

ഡോട്ടിനെ കൂടാതെ, അഷ്മിനി മുനിസാർ, മാൻഡി മാംഗ്രു, അൺക്യാപ്പ്ഡ് താരം നെരിസ ക്രാഫ്റ്റൺ എന്നിവർ സ്ക്വാഡിലെത്തി‌. ഒക്‌ടോബർ നാലിന് ദുബായിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് വെസ്റ്റിൻഡീസിന്റെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരം.

West Indies T20 World Cup Squad: Hayley Matthews (c), Shemaine Campbelle, Aaliyah Alleyne, Afy Fletcher, Ashmini Munisar, Chedean Nation, Chinelle Henry, Deandra Dottin, Karishma Ramharack, Mandy Mangru, Nerissa Crafton, Qiana Joseph, Shamilia Connell, Stafanie Taylor, Zaida James