ജോ റൂട്ടിന് 33ആം ടെസ്റ്റ് സെഞ്ച്വറി

Newsroom

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ജോ റൂട്ട് നേടിയ സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. അവർ ആദ്യ ദിനം അവസാനിക്കുമ്പോൾ 358-7 എന്ന നിലയിൽ ആണ്. റൂട്ട് 143 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. റൂട്ടിന്റെ 33ആം ടെസ്റ്റ് സെഞ്ച്വറി ആണിത്.

Picsart 24 08 29 23 10 31 220

ഇപ്പോൾ ഗസ്റ്റ് അറ്റ്കിൻസണും മാത്യു പോട്സും ആണ് ക്രീസിൽ ഉള്ളത്. അറ്റ്കിൻസൺ 81 പന്തിൽ നിന്ന് 74 റൺസുമായാണ് ക്രീസിൽ ഉള്ളത്. 4 സിക്സും 5 ഫോറും താരം അടിച്ചു. 40 റൺസുമായി ഡക്കറ്റും ഇന്ന് തിളങ്ങി.

ശ്രീലങ്കയ്ക്ക് ആയി അസിത ഫെർണാണ്ടോ, മിലൻ രത്നയകെ, ലഹിരു കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.