ഗോകുലം കേരള ഈ സീസണിൽ പയ്യനാട് കളിക്കും

Newsroom

ഗോകുലം കേരള ഈ സീസൺ ഐ ലീഗിൽ മലപ്പുറത്തേക്ക് അവരുടെ ഹോം സ്റ്റേഡിയം മാറ്റും. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാകും ഇത്തവണ ഗോകുലം കേരള അവരുടെ ഐ ലീഗ് ഫുട്ബോൾ സീസൺ കളിക്കുക എന്ന് സ്ഥിരീകരണം വരുകയാണ്.

Picsart 24 08 28 14 31 22 684

ഇതുവരെ അവരുടെ ഹോം സ്റ്റേഡിയം കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ആയിരുന്നു. എന്നാൽ സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കൂടെ സ്റ്റേഡിയത്തിൽ നടക്കുന്നതിനാൽ കോഴിക്കോട് കോർപ്പറേഷനുമായി ഉണ്ടായ ചർച്ചക്ക് ഒടുവിലാണ് ഗോകുലം കേരള മഞ്ചേരിയിലേക്ക് മാറാൻ തീരുമാനിച്ചത്.

https://x.com/90ndstoppage/status/1828713755825582151?t=IDFs_2pc0iN7fRFqnJviPg&s=19

സൂപ്പർ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്സി ആവും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ഹോം സ്റ്റേഡിയം ആയി ഇനി ഉപയോഗിക്കുക. സൂപ്പർ ലീഗ് കേരള മത്സരങ്ങൾ സെപ്റ്റംബർ ആദ്യവാരം ആരംഭിക്കാനിരിക്കുകയാണ്. ഐ ലീഗ് മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന് ഇപ്പോഴും വ്യക്തമല്ല മുൻ സീസണുകളിലും മഞ്ചേരിയിൽ ഗോകുലം കേരള അവരുടെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.