ഡേവിഡ് മലാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Newsroom

മുൻ ലോക ട്വൻ്റി-20 ബാറ്റർ ഡേവിഡ് മലാൻ 37-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി 22 ടെസ്റ്റുകളും 30 ഏകദിനങ്ങളും 62 ടി20കളും കളിച്ചിട്ടുള്ള മലാൻ, മൂന്ന് അന്താരാഷ്ട്ര ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ രണ്ട് ഇംഗ്ലണ്ട് പുരുഷ ബാറ്റർമാരിൽ ഒരാളാണ്.

Picsart 24 08 28 14 03 19 270

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന 50 ഓവർ ലോകകപ്പിന് ശേഷം അദ്ദേഹം ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന വൈറ്റ്-ബോൾ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ആണ് അദ്ദേഹം തൻ്റെ വിരമിക്കൽ തീരുമാനം സ്ഥിരീകരിച്ചത്.