ഇംഗ്ലണ്ട് വനിതാ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 08 28 01 17 46 467
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ടി20 ലോകകപ്പിനുള്ള പവർ-പാക്ക്ഡ് 15 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. അവരുടെ ഏറ്റവും പരിചയസമ്പന്നരായ കേറ്റ് ക്രോസ്, ടാമി ബ്യൂമോണ്ട് എന്നിവരില്ലാത്ത ടീമിനെ ഹെതർ നൈറ്റ് ആകും നയിക്കുക.
Picsart 24 08 28 01 17 24 465

വിക്കറ്റ് കീപ്പർ-ബാറ്റർ ബെസ് ഹീത്തും ഓൾറൗണ്ടർ ഫ്രേയ കെമ്പും ആദ്യമായി ടി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡാനിയേൽ ഗിബ്‌സണും ടീമിൽ ഉണ്ട്. 2023 ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ സോഫി എക്ലെസ്റ്റോൺ, ഈ വർഷം ആദ്യം ഇംഗ്ലണ്ട് ടി20 ടീമിൽ തിരിച്ചെത്തിയ സഹ സ്പിന്നർ ലിൻസി സ്മിത്ത് എന്നിവരും സ്ക്വാഡിൽ ഉണ്ട്‌.

ENGLAND SQUAD FOR T20 WORLD CUP
Heather Knight (Captain), Lauren Bell, Maia Bouchier, Alice Capsey, Charlie Dean, Sophia Dunkley, Sophie Ecclestone, Danielle Gibson, Sarah Glenn, Bess Heath, Amy Jones, Freya Kemp, Nat Sciver-Brunt, Linsey Smith, and Danni Wyat.