ലാ ലിഗ ടീമായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മിഡ്ഫീൽഡർ ആർതർ വെർമീനെ ലെപ്സിഗ് ലോണിൽ സൈൻ ചെയ്തു. ഒരു സീസൺ നീണ്ട ലോൺ കരാറിൽ താരം ഒപ്പുവെച്ചു. 3 മില്യൺ യൂറോയോളം ലോൺ ഫീ ആയി ആർ ബി ലെപ്സിഗ് നൽകും. 20 മില്യൺ യൂറോ നൽകി അടുത്ത സീസണിൽ അവർക്ക് താരത്തെ വിൽക്കാം.
ഈ വർഷം ജനുവരിയിൽ 18 മില്യൺ യൂറോയ്ക്ക് ആണ് വെർമീറൻ അത്ലെറ്റിയിൽ ചേർന്നത്. ബെൽജിയൻ താരം ആന്റ്വേർപിലൂടെ ആണ് വളർന്നു വന്നത്. കഴിഞ്ഞ വർഷം ബെൽജിയൻ ദേശീയ ടീമായി അരങ്ങേറ്റം നടത്തിയിരുന്നു.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



