അവസരങ്ങൾ മുതലാക്കാതെ കേരള ബ്ലാസ്റ്റേഴ്സ്! ആദ്യ പകുതി സമനിലയിൽ

Newsroom

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ഇരു ടീമുകൾക്കും നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ ഒന്നുംവന്നില്ല.

Picsart 24 08 23 19 37 24 221

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഗോൾ കീപ്പർ സോം കുമാറിനെ ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം നഷ്ടമായി. സച്ചിൻ ആണ് പിന്നീട് വല കാത്തത്. ആദ്യ പകുതിയിൽ പന്ത് കൂടുതൽ കൈവശം വെച്ചത് ബെംഗളൂരു എഫ് സി ആണെങ്കിലും നല്ല അവസരങ്ങൾ ലഭിച്ചത് ബ്ലാസ്റ്റേഴ്സിനായിരുന്നു.

മൂന്ന് നല്ല അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. പെപ്രയുടെയും നോഹയുടെയും മികച്ച ഷോട്ടുകൾ അതിലേറെ മികച്ച സേവിലൂടെയാണ് ഗുർപ്രീത് രക്ഷപ്പെടുത്തിയത്.