എഫ്‌സി ബാഴ്സലോണയുടെ യുവതാരം മിക്കാ ഫെയെ ക്ലബ് വിടും

Newsroom

Picsart 24 08 23 14 24 06 338
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ്‌സി ബാഴ്‌സലോണ അവരുടെ യുവതാരം മിക്കാ ഫെയെയെ വിൽക്കാൻ ധാരണയിൽ എത്തി. സെനഗലീസ് ഇൻ്റർനാഷണൽ ലിഗ് 1 ക്ലബ്ബായ റെന്നയിലേക്ക് ആണ് പോകുന്നത്. €12 ദശലക്ഷം ഫീസ് ആയി ബാഴ്സലോണക്ക് ലഭിക്കും.

Picsart 24 08 23 14 24 18 350

ബാഴ്‌സലോണ അത്‌ലറ്റിക്കുമായുള്ള തൻ്റെ അരങ്ങേറ്റ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, പ്രീ-സീസണിൽ ഫസ്റ്റ്-ടീം മാനേജർ ഹൻസി ഫ്ലിക്കിനെ ഇമ്പ്രസ് ചെയ്യാൻ ആയിരുന്നില്ല.

കഴിഞ്ഞയാഴ്ച റെന്നെ ഒരു ഔദ്യോഗിക ബിഡ് സമർപ്പിച്ചിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് 1.5 മില്യൺ യൂറോ നൽകിയാണ് ബാഴ്‌സലോണ ഫയെയെ സ്വന്തമാക്കിയത്.