വനിതാ ടി20 ലോകകപ്പ് യു എ ഇയ നടക്കുമെന്ന് ഐസിസി അറിയിച്ചു. ഒക്ടോബർ 3 മുതൽ 20 വരെ ദുബായും ഷാർജയും ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് രാഷ്ട്രീയ കാരണങ്ങളാൽ ആണ് ഇപ്പോൾ യു എ ഇയിലേക്ക് മാറ്റിയത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം ബംഗ്ലാദേശിലെ അരക്ഷിതാവസ്ഥ തുടരുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ലോകകപ്പ് ബംഗ്ലാദേശിൽ തന്നെ നടത്തണം എന്ന് ആവശ്യപ്പെട്ടു എങ്കിലും ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് ഐസിസി തീരുമാനിക്കുക ആയിരുന്നു.
യുഎഇ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ രണ്ട് വേദികളിലായാണ് ഇവൻ്റ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയോടും ഐ സി സി ഈ ലോകകപ്പ് നടത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഈ ആവശ്യം നിരസിച്ചു.