മുഹമ്മദ് ഷമി ബംഗാളിനു വേണ്ടി രഞ്ജി ട്രോഫി കളിക്കും

Newsroom

മുഹമ്മദ് ഷമി കളത്തിലേക്ക് തിരികെയെത്തുന്നു. കണങ്കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് തിരികെ വരുന്ന ഷമി രഞ്ജി ട്രോഫിയിൽ തൻ്റെ ആഭ്യന്തര ടീമായ ബംഗാളിനായി കളിക്കും എന്നാണ് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ ആണ് രഞ്ജിയിൽ ഷമി കളിക്കുന്നത്.

Picsart 23 11 02 20 00 25 546

ഒക്‌ടോബർ 11ന് യുപിക്കെതിരെയും കൊൽക്കത്തയിൽ ഒക്‌ടോബർ 18ന് ബിഹാറിനെതിരെയും നടക്കുന്ന ബംഗാളിൻ്റെ രഞ്ജി മത്സരങ്ങളിൽ ആകും ഷമി കളിക്കുക. ഈ രണ്ട് മത്സരങ്ങളിൽ ഒന്ന് മാത്രമെ ഷമി കളിക്കാൻ സാധ്യതയുള്ളൂ.

ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര ഒക്ടോബർ 19 മുതൽ ബെംഗളൂരുവിൽ ആണ് ആരംഭിക്കുന്നത്. ഏകദിന ലോകകപ്പിനു ശേഷം ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല.