കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ നിജോ ഗിൽബേർട്ടിനെ ഫോഴ്സാ കൊച്ചി സ്വന്തമാക്കി

Newsroom

Picsart 24 08 18 01 51 43 916
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള സൂപ്പർ ലീഗ് സീസണ് മുന്നൊടിയായി നിജോ ഗിൽബേർട്ടിനെ ഫോഴ്സാ കൊച്ചി സ്വന്തമാക്കി. കേരളത്തെ സന്തോഷ് ട്രോഫിയിൽ നയിച്ചിട്ടുള്ള താരമാണ് നിജോ ഗിൽബേർട്ട്. ഫൊർവേഡായ നിജോ ഗിൽബേർട്ട് ഗോളടിക്കാനും ഗോൾ ഒരുക്കാനും കഴിവുള്ള താരമാണ്. സെറ്റ് പീസുകൾ എടുക്കുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.

കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള നിജോ അവസാന സീസണുകളിൽ എല്ലാം കേരള സന്തോഷ് ട്രോഫി സ്ക്വാഡിലെ പ്രധാന താരമായിരുന്നു. കെ എസ് ഇ ബി താരമായിരുന്ന നിജോ മുമ്പ് എസ് ബി ഐക്ക് ആയും കളിച്ചിട്ടുണ്ട്‌.