കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോ പരിക്ക് മാറിയെത്തി

Newsroom

Picsart 24 08 16 02 06 43 166
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോ പരിക്ക് മാറിയെത്തി. താരം കഴിഞ്ഞ ദിവസം മുതൽ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. താരം ഡ്യൂറണ്ട് കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ സൊട്ടീരിയോ സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സൊട്ടിരിയോ 24 06 25 18 46 52 514

താരത്തിന് തായ്ലാൻഡിലെ പ്രീസീസൺ ക്യാമ്പിൽ വെച്ച് പരിക്കേറ്റിരുന്നു. വീണ്ടും പരിക്കേറ്റതോടെ സൊട്ടീരിയോയുടെ കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി ആശങ്കയിൽ ആയിരുന്നു. ഇപ്പോൾ പരിക്ക് മാറിയ താരം ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആകും എന്ന പ്രതീക്ഷയിലാണ്. കേരള ബ്ലാസ്റ്റേഴ്സ് ഒരു വർഷം മുമ്പ് സൈൻ ചെയ്ത സൊട്ടീരിയോക്ക് ഇതുവരെ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആയിട്ടില്ല. കഴിഞ്ഞ സീസൺ മുഴുവൻ പരിക്ക് കാരണം താരത്തിന് നഷ്ടമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ 2025 വരെ നീണ്ടു നിൽക്കുന്ന കരാർ ജോഷുവയ്ക്ക് ഉണ്ട്.