ഫൊഫാനയെ എ സി മിലാൻ സ്വന്തമാക്കി

Newsroom

Picsart 24 08 15 21 02 15 333
Download the Fanport app now!
Appstore Badge
Google Play Badge 1

മിലാനും മൊണാക്കോയും തമ്മിൽ മിഡ്ഫീൽഡർ യൂസഫ് ഫൊഫാനയെ കൈമാറ്റം ചെയ്യുന്നതിന് ധാരണയിൽ എത്തി. മൊണാക്കോയ്ക്ക് 23 മില്യൺ യൂറോയും ബോണസായി 2 മില്യൺ യൂറോയും ട്രാൻസ്ഫർ ഫീയായി നൽകാമെന്ന് മിലാൻ സമ്മതിച്ചിട്ടുണ്ട്.

Picsart 24 08 15 21 02 28 874

ഫ്രാൻസ് ഇൻ്റർനാഷണൽ സാൻ സിറോയിൽ 2028 വേനൽക്കാലം വരെ നീളുന്ന നാല് വർഷത്തെ കരാറിൽ ഒപ്പുവെക്കും. ഈ വാരാന്ത്യത്തിൽ സീരി എ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫൊഫാന ഇറ്റലിയിൽ എത്തി ട്രാൻസ്ഫർ പൂർത്തിയാക്കും.

ഫൊഫാന മൊണാക്കോയിൽ തന്റെ കരാറിൻ്റെ അവസാന വർഷത്തിൽ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശ്രമിച്ചിരുന്നു.