റൊമാനിയയിൽ ഫ്യൂച്ചേഴ്സ് ടൂർണമെൻ്റിൽ ടോപ്പ് സീഡിനെ പരാജയപ്പെടുത്തി 16കാരനായ ഇന്ത്യൻ ടെന്നീസ് താരം മാനസ് ധാംനെ

Newsroom

മാനസ് ധാംനെ
Download the Fanport app now!
Appstore Badge
Google Play Badge 1

റൊമാനിയയിൽ നടന്ന ഐടിഎഫ് എം 15 ഫ്യൂച്ചേഴ്സ് ടൂർണമെൻ്റിൽ ടോപ്പ് സീഡ് ഇയോണലിനെ പരാജയപ്പെടുത്തി ഇന്ത്യൻ ടെന്നീസിന്റെ ഭാവിതാരവും 16 കാരനുമായ മാനസ് ധാംനെ. തൻ്റെ കരിയറിലെ എറ്റവും വലിയ വിജയമാണ് താരം ഇന്ന് കൈവരിച്ചത്. നിലവിൽ ലോക റാങ്കിങ്ങിൽ 378-ാം സ്ഥാനത്തുള്ള ഇയോണൽ മുമ്പ് 180 റാങ്കിൽ വരെ എത്തിയിട്ടുള്ള താരമാണ്.

മാനസ് ധാംനെ
മാനസ് ധാംനെ

മൂന്ന് മാച്ച് പോയിൻ്റുകൾ നേരിട്ടെങ്കിലും, ധാംനെ 4-6, 7-6(5), 7-5 എന്ന സ്കോറിന് ഇന്ന് വിജയിച്ചു. ഇതോടെ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു. അന്താരാഷ്‌ട്ര ടെന്നീസ് സർക്യൂട്ടിൽ സ്ഥിരതയാർന്ന മുദ്ര പതിപ്പിച്ചു വരുന്ന ധാംനെയ്‌ക്ക് ഈ വിജയം വലിയ വഴിത്തിരിവാകും.

കഴിഞ്ഞ വർഷം കളിമൺ കോർട്ടിൽ സുമിത് നാഗലിനെ പരാജയപ്പെടുത്തിയ താരമാണ് ഇയോണൽ. അദ്ദേഹത്തിൻ്റെ വിജയം, സമ്മർദ്ദത്തിൻകീഴിൽ