ഏകദിന റാങ്കിംഗിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു

Newsroom

ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മ ഏകദിന റാങ്കിംഗിൽ മുന്നോട്ട്. ഒന്നാമതുള്ള ബാബർ അസമിന് പിറകിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഇന്ത്യൻ ക്യാപ്റ്റന് ആയി. ശ്രീലങ്കയ്ക്ക് എതിരായ മികച്ച പ്രകടനമാണ് രോഹിത് ശർമ്മയെ മുന്നോട്ട് നയിച്ചത്.

രോഹിത് ശർമ്മ
രോഹിത് ശർമ്മ

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ 157 റൺസ് എടുത്ത രോഹിത് ശർമ്മ സഹതാരം ശുഭ്മാൻ ഗില്ലിനെ മറികടന്ന് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഗിൽ മൂന്നാം സ്ഥാനത്തും കോഹ്ലി നാലാം സ്ഥാനത്തും നിൽക്കുന്നു.

ബാബർ അസമിന് 824 പോയിന്റ് ആണുള്ളത്. രോഹിതിന് 765ഉം ഗില്ലിന് 763ഉം കോഹ്ലിക്ക് 746ഉം ആണ് പോയിന്റ്