ശ്രീലങ്കയുടെ ബാറ്റിംഗ് പരിശീലകനായി ഇയാൻ ബെൽ

Newsroom

ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ശ്രീലങ്കയുടെ ബാറ്റിംഗ് പരിശീലകനായി മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിനെ ശ്രീലങ്ക നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ബെൽ ഓഗസ്റ്റ് 16ന് ടീമിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങും. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ അവസാനം വരെയാണ് ഇപ്പോൾ ഇയാൻ ബെല്ലിന്റെ നിയമനം.

Picsart 24 08 13 23 10 19 763

മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ 118 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 42.69 ശരാശരിയിൽ 7727 റൺസ് നേടിയിട്ടുണ്ട്. 22 ടെസ്റ്റ് സെഞ്ചുറികളും കരിയറിൽ അദ്ദേഹം നേടിയിട്ടുണ്ട്. സനത് ജയസൂര്യ ആണ് ശ്രീലങ്കയുടെ ഹെഡ് കോച്ച്.