കോൾ പാമർ ചെൽസിയിൽ 2033 വരെ, പുതിയ കരാർ ഒപ്പുവെച്ചു

Newsroom

കോൾ പാൽമർ
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി താരമായ കോൾ പാമർ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2033 വരെ പാമർ ക്ലബിൽ തുടരുന്ന ഒരു കരാറിലാണ് ഇപ്പോൾ ഒപ്പുവെച്ചത്. ഇതുവരെ 2031വരെയായിരുന്നു പാമറിന് കരാർ ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ 2033 വരെ നീട്ടിയിരിക്കുന്നത്.

കോൾ പാൽമർ
കോൾ പാൽമർ

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഒരു സീസൺ മുമ്പ് ആയിരുന്നു കോൾ പാൽമർ ചെൽസിയിൽ എത്തിയത്‌. കഴിഞ്ഞ സീസണിൽ ചെൽസിക്ക് ആയി 22 ഗോളുകൾ പാൽമർ അടിച്ചിരുന്നു.

22കാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവായതിനാൽ ആയിരുന്നു ക്ലബ് വിട്ടത്. അത് ചെൽസിക്കും താരത്തിനും ഒരുപോലെ ഗുണമാവുകയായിരുന്നു. .