അന്റോണിയോ നുസയെ ആർബി ലെപ്സിഗ് സൈൻ ചെയ്തു

Newsroom

ക്ലബ് ബ്രൂഷിന്റെ താരമായ അന്റോണിയോ നുസയെ ആർബി ലീപ്‌സിഗ് സൈൻ ചെയ്തു. 22 മില്യൺ നൽകിയാണ് ജർമ്മൻ ക്ലബ് താരത്തെ സൈൻ ചെയ്തത്. ലീപ്‌സിഗുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിട്ട നുസ ഏഴാം നമ്പർ ജേഴ്സി ധരിക്കും.

Picsart 24 08 13 19 40 05 058

“ആർബി ലീപ്‌സിഗിൽ എത്തിയതിൽ അഭിമാനിക്കുന്നു, ക്ലബിനൊപ്പം മുന്നോട്ടുള്ള യാത്രയെ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.” നുസ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

കഴിഞ്ഞ സീസണിൽ ബ്രൂഷസിനായി 46 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും നാല് അസിസ്റ്റുകളും നുസ സംഭാവന നൽകിയിരുന്നു. ൽചെൽസിയും ടോട്ടൻഹാം ഹോട്‌സ്‌പറും ബ്രെന്റ്ഫോർഡും എല്ലാം നുസക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു.

2021-ൽ നോർവേയിലെ സ്റ്റബേക്കിൽ നിന്നാണ് നുസ ബെൽജിയൻ ക്ലബ്ബിൽ ചേർന്നത്. കഴിഞ്ഞ വർഷം നോർവക്ക് ആയി അരങ്ങേറ്റം കുറിച്ച നുസ ഇതുവരെ ഏഴ് തവണ അവർക്കായി കളിച്ചിട്ടുണ്ട്.