വിഘ്നേഷ് ദക്ഷിണമൂർത്തിയെ ചെന്നൈയിൻ സ്വന്തമാക്കുന്നു

Newsroom

Picsart 24 08 12 11 23 50 324
Download the Fanport app now!
Appstore Badge
Google Play Badge 1

വിഘ്നേഷ് ദക്ഷിണാമൂർത്തിയെ ചെന്നൈയിൻ സ്വന്തമാക്കുന്നു. ഹൈദരാബാദ് എഫ് സിയുടെ താരമായ വിഘ്നേശ് അവരുമായുള്ള കരാർ റദ്ദാക്കിയാണ് ചെന്നൈയിനിലേക്ക് എത്തുന്നത്. ഹൈദരാബാദ് എഫ് സി സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയതോടെ അവരുടെ താരങ്ങൾ എല്ലാം ക്ലബ് വിട്ട് പോകുന്നത് തുടരുകയാണ്‌.

വിഘ്നേഷ് 23 07 10 17 00 19 949

ശ്രീരാംപുരയിൽ ജനിച്ച ഡിഫൻഡറായ വിഘ്‌നേഷ് ബെംഗളൂരുവിൽ ഓസോൺ എഫ്‌സിയിൽ ആണ് തന്റെ കരിയർ ആരംഭിച്ചത്. 2018ൽ മുംബൈ സിറ്റിയിൽ എത്തി. മുംബൈ സിറ്റിക്കായി 50-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2022 ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മുംബൈയുടെ ചരിത്രപരമായ കാമ്പെയ്‌നിലും അദ്ദേഹം ഭാഗമായിരുന്നു. 2018ലെ SAFF ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ് ആയ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരുന്നു.