ലിവർപൂൾ യുവതാരം ഫാബിയോ കാർവാലോ ബ്രെന്റ്ഫോർഡിൽ

Newsroom

Picsart 24 08 10 23 42 02 845
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ യുവതാരം ഫാബിയോ കാർവാലോയെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കി. ആഡ്-ഓണുകൾ ഉൾപ്പെടെ 27.5 മില്യൺ പൗണ്ടിൻ്റെ നീക്കത്തിൽ ആണ് ഫാബിയോ കാർവാലോയെ ബ്രെൻ്റ്‌ഫോർഡ് സ്വന്തമാക്കുന്നത്. താരം അഞ്ചു വർഷത്തെ കരാർ ആകും ബ്രെന്റ്ഫോർഡിൽ ഒപ്പുവെക്കുക.

Picsart 24 08 10 23 42 10 560

17.5% സെൽ-ഓൺ ക്ലോസും ലിവർപൂൾ ഈ കരാറിൽ വെക്കും. ലിവർപൂൾ 2022ൽ 5 മില്യൺ പൗണ്ടിന് ഫുൾഹാമിൽ നിന്ന് ഫോർവേഡിനെ സൈൻ ചെയ്തത്. ഈ വിൽപ്പനയുടെ ലാഭത്തിൻ്റെ 20% ഫുൾഹാമിനാകും ലഭിക്കുക.

അവസാന സീസണിൽ ലെപ്സിഗിനായും ഹൾസിറ്റിക്കായും കാർവാലോ ലോണിൽ കളിച്ചിരുന്നു. ഹൾ സിറ്റിയിൽ 20 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ താരം നേടി.