വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ ഇന്ന് രാത്രി വിധി വരും

Newsroom

വിനേഷ്
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ ഇന്ന് രാത്രി CAS വിധി പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നാണ് ഔദ്യോഗിക പ്രസ്താവന വന്നിരിക്കുന്നത്.

വിനേഷ് ഫൊഗട്ട്
വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു.

വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.