ഇന്നലെ ഇന്ത്യക്ക് ആയി ഗുസ്തിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയ അമൻ സെഹ്രാവത്ത് 10 മണിക്കൂർ കൊണ്ട് കുറച്ച് 4.6 കിലോഗ്രാം. ഇങ്ങനെ ഭാരം കുറച്ചതു കൊണ്ട് മാത്രമാണ് അമന് ഇന്നലെ വെങ്കല മെഡൽ മത്സരം കളിക്കാൻ ആയത്.
ആഗസ്റ്റ് 8 വ്യാഴാഴ്ച നടന്ന സെമിഫൈനൽ തോൽവിക്ക് ശേഷം അമൻ സെഹ്‌രാവത് നിശ്ചിത ഭാരത്തെക്കാൾ 4.5 കിലോഗ്രാം അധികമായിരുന്നു ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ അനുവദനീയമായ പരിധിയേക്കാൾ 4.5 കിലോഗ്രാം അതായത് 61.5 കിലോഗ്രാം. ഇന്ത്യൻ ഗുസ്തിക്കാരന് വെറും 10 മണിക്കൂർ മാത്രമേ ഈ ഭാരം കുറക്കാൻ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ പരിശീലകരായ ജഗ്മന്ദർ സിംഗ്, വീരേന്ദർ ദാഹിയ എന്നിവരുടെ സഹായത്താൽ 4.6 കിലോഗ്രാം കുറക്കാനും അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാനും അമനായി.
നേരത്തെ 100 ഗ്രാം അധികമായതിനാൽ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട് അയോഗ്യ ആയിരുന്നു.