സൈക്ലിംഗ് അൾട്രാമാരത്തണുകളിൽ ഒന്നായ NorthCape4000 പൂർത്തിയാക്കിയ ആദ്യ മലയാളികൾ ആയി ജേക്കബ് ജോയിയും ഫെലിക്‌സ് അഗസ്റ്റിനും

Newsroom

Picsart 24 08 09 13 45 39 353
Download the Fanport app now!
Appstore Badge
Google Play Badge 1

സൈക്ലിംഗ് അൾട്രാമാരത്തണുകളിൽ ഒന്നായ NorthCape4000 പൂർത്തിയാക്കിയ ആദ്യ മലയാളികൾ ആയി ജേക്കബ് ജോയിയും ഫെലിക്‌സ് അഗസ്റ്റിനും. ഇന്നലെയാണ് ഇവർ അവരുടെ മാരത്തൺ പൂർത്തിയാക്കിയത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സൈക്ലിംഗ് അൾട്രാമാരത്തണുകളിൽ ഒന്നാണ് NorthCape4000. എറണാകുളം സ്വദേശികൾ ആണ് ജേക്കബ് ജോയിയും ഫെലിക്സ് അഗസ്റ്റിനും. ഏഴ് രാജ്യങ്ങളിലായി 4,168 കിലോമീറ്റർ ദൂരമാണ് 20 ദിവസങ്ങൾ കൊണ്ട് ഇവർ സഞ്ചരിച്ചത്.

ഈ വർഷത്തെ ഇവൻ്റ് NorthCape4000-ന്റെ ഏഴാം പതിപ്പ് ആയിരുന്നു. ശക്തമായ കാറ്റ്, കുത്തനെയുള്ള കയറ്റങ്ങൾ, സൈക്കിളിന്റെ തകരാറുകൾ, ചെറിയ അപകടങ്ങൾ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും മറികടന്നാണ് ജേക്കബ് ജോയിയും ഫെലിക്സ് അഗസ്റ്റിനും തങ്ങളുടെ ലക്ഷ്യത്തിൽ എത്തിയത്.