നീരജ് ചോപ്രയ്ക്ക് വെള്ളി, ഒളിമ്പിക് റെക്കോർഡ് ത്രോയുമായി പാകിസ്താൻ താരം നദീമിന് സ്വർണ്ണം

Newsroom

നീരജ് ചോപ്ര
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് ഒളിമ്പിക്സിലും ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ഇന്ന് ജാവലിൻ ത്രോയിൽ വെള്ളി നേടി കൊണ്ട് ചരിത്രം കുറിക്കാൻ നീരജ് ചോപ്രക്ക് ആയി. ഇന്ന് 89.45 എന്ന ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി ഉറപ്പിച്ചത്. പാകിസ്താൻ താരം അർഷാദ് നദീം 92.97 എന്ന ഒളിമ്പിക് റെക്കോർഡ് കുറിച്ചാണ് നീരജിനെ മറികടന്ന് സ്വർണ്ണം നേടിയത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് തിരിച്ചടി ആയതും ഈ ഒളിമ്പിക് റെക്കോർഡ് ത്രോ ആണ്‌.

നീരജ് ചോപ്ര

ഇന്ന് നീരജിന്റെ ആദ്യ ത്രോ ഫൗൾ ആയിരുന്നു. പാകിസ്താൻ താരം അർഷാദ് നദീമിന്റെ രണ്ടാം ത്രോ ഒളിമ്പിക് റെക്കോർഡ് ആയി. 92.97 മീറ്റർ ആണ് നദീം എറിഞ്ഞത്. നീരജിന്റെ രണ്ടാം ത്രോ 89.45 മീറ്റർ ആയിരുന്നു. ഇതുവരെ 90നു മുകളിൽ എറിയാത്ത നീരജിന് തന്റെ പേഴ്സണൽ ബെസ്റ്റ് എറിഞ്ഞാൽ മാത്രമെ സ്വർണ്ണം സ്വപനം കാണാൻ കഴിയൂ എന്നായി.

നീരജിന്റെ മൂന്നാം ത്രോയും നാലാം ത്രോയും ഫൗൾ ആയി. നാല് റൗണ്ട് കഴിഞ്ഞപ്പോൾ നദീം ഒന്നാമതും നീരജ് രണ്ടാമതും ആയിരുന്നു.നീരജിന് അഞ്ചാം ത്രോയും ഫൗൾ കാരണം നഷ്ടമായി. അവസാന ത്രോയും ഫൗൾ ആയതോടെ നീരജ് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു‌.

ഒളിമ്പിക് റെക്കോർഡ് കുറിച്ച് അർഷാദ് നദീം
ഒളിമ്പിക് റെക്കോർഡ് കുറിച്ച് അർഷാദ് നദീം

ഈ മെഡലോടെ ഇന്ത്യക്ക് ഈ ഒളിമ്പിക്സിൽ അഞ്ച് മെഡൽ ആയി. ഇതിനു മുമ്പ് ഇന്ത്യ സ്വന്തമാക്കിയ നാലു മെഡലുകളും വെങ്കലം ആയിരുന്നു.