അർജന്റീനൻ ഡിഫൻസീവ് മിഡ്ഫീൽഡറെ വെസ്റ്റ് ഹാം സ്വന്തമാക്കി

Newsroom

വെസ്റ്റ് ഹാം യുണൈറ്റഡ് അർജന്റീന താരം ഗൈഡോ റോഡ്രിഗസിനെ സൈൻ ചെയ്തു. റോഡ്രിഗസ് ഒരു ഫ്രീ ഏജൻ്റായാണ് റയൽ ബെറ്റിസ് വിട്ട് വെസ്റ്റ് ഹാമിൽ കരാർ ഒപ്പുവച്ചത്. താരം വെസ്റ്റ് ഹാമിൽ മെഡിക്കൽ പൂർത്തിയാക്കി.

Picsart 24 08 06 00 15 54 592

30 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ എഫ്‌സി ബാഴ്‌സലോണയിൽ ചേരും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ആ നീക്കം നടന്നില്ല. അർജൻ്റീന ദേശീയ ടീമിനൊപ്പം ഗ്വിഡോ ലോകകപ്പും രണ്ട് തവണ കോപ്പ അമേരിക്കയും ഫൈനൽസിമയും നേടിയിട്ടുണ്ട്.

30കാരനായ താരം 2020 മുതൽ റയൽ ബെറ്റിസിന് ഒപ്പം ഉണ്ട്. 2017ൽ അർജന്റീന ദേശീയ ടീമിനായി കളിച്ച താരം ആകെ 17 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.