ഏകദിനത്തിൽ റൺസിന്റെ കാര്യത്തിൽ ദ്രാവിഡിനെയും ധോണിയെയും മറികടന്ന് രോഹിത് ശർമ്മ. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ 64 റൺസെടുത്തതോടെയാണ് രോഹിത് ഈ നേട്ടത്തിൽ എത്തിയത്. 37 കാരനായ വലംകൈയ്യൻ ബാറ്റർ, മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹെഡ് കോച്ചുമായ രാഹുൽ ദ്രാവിഡിൻ്റെ 10,768 റൺസിൻ്റെ റെക്കോർഡ് തകർത്ത് ഏകദിനത്തിൽ ഇന്ത്യയുടെ നാലാമത്തെ മുൻനിര റൺ വേട്ടക്കാരനായി. രോഹിത് 264 മത്സരങ്ങളിൽ നിന്ന് 10,831 റൺസ് ഇതുവരെ നേടിയിട്ടുണ്ട്.
രോഹിത് എംഎസ് ധോണിയുടെ 10,773 റൺസ് മറികടന്ന് എന്ന ഏകദിനത്തിലെ റൺസും ഇന്നലെ മറികടന്നും ധോണി എകദിനത്തിൽ ഇന്ത്യക്കായി 347 ഏകദിനങ്ങളിൽ നിന്ന് 10,599 റൺസും ഏഷ്യാ ഇലവനു വേണ്ടി മൂന്ന് മത്സരങ്ങളിൽ നിന്ന് 174 റൺസും നേടിയിട്ടുണ്ട്.
ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 463 മത്സരങ്ങളിൽ നിന്ന് 18,426 റൺസുമായാണ് ഇതിഹാസ താരം തൻ്റെ കരിയർ അവസാനിപ്പിച്ചു. 294 ഏകദിനങ്ങളിൽ നിന്ന് 13,886 റൺസ് നേടിയ വിരാട് കോഹ്‌ലിയും, 11,221 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ആണ് രോഹിതിന് മുന്നിൽ ഇനിയുള്ളത്.