പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിന്റെ മിക്സഡ് ടീം ഇവന്റ് സെമിയിൽ കടന്ന് ഇന്ത്യയുടെ അങ്കിത ഭകത് – ധീരജ് ബൊമ്മദേവര കൂട്ടുകെട്ട്. ഇന്ന് സ്പെയിനിനെതിരെ 5-3 വിജയത്തോടെയാണ് ഇവര്‍ സെമിയിൽ കടന്നത്. നേരത്തെ ഇന്തോനേഷ്യയ്ക്കെതിരെ 5-1ന്റെ വിജയത്തോടെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ക്വാര്‍ട്ടറിലെത്തിയത്.
38-37 എന്ന സ്കോറിന് ആദ്യ സെറ്റ് ഇന്ത്യ നേടിയപ്പോള്‍ രണ്ടാം സെറ്റിൽ 38 പോയിന്റ് നേടി ഇരു ടീമുകളും ഒപ്പം പിടിച്ചു. മൂന്നാം സെറ്റിൽ 36-37 എന്ന സ്കോറിന് ഇന്ത്യ പിന്നിലെത്തിയപ്പോള്‍ ഇന്ത്യയും സ്പെയിനും 3 പോയിന്റ് വീതം ഒപ്പം നിന്നു.
നിര്‍ണ്ണായകമായ നാലാം സെറ്റിൽ ഇന്ത്യ 37 പോയിന്റ് നേടിയപ്പോള്‍ സ്പെയിന്‍ 36 പോയിന്റാണ് നേടിയത്.