പ്രീസീസണിൽ എ സി മിലാൻ റയൽ മാഡ്രിഡിനെ തോല്പ്പിച്ചു

Newsroom

Picsart 24 08 01 08 19 10 414
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസണിൽ ഇന്ന് അമേരിക്കയിൽ നടന്ന മത്സരത്തിൽ എ സി മിലാൻ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മിലാന്റെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു മിലാന്റെ ഗോൾ. 55ആം മിനുട്ടിൽ ചുക്വെസെ ആണ് മിലാന്റെ ഗോൾ നേടിയത്.

റയൽ മാഡ്രിഡ് 24 08 01 08 20 19 295

റയൽ മാഡ്രിഡിനായി ഇന്ന് ബ്രസീലിയൻ യുവതാരം എൻഡ്രിക്ക് ആദ്യമായി കളത്തിൽ ഇറങ്ങി. ആദ്യ 45 മിനുട്ടുകൾ താരം കളിച്ചിരുന്നു എങ്കിലും എൻഡ്രിക്കിന് തന്റെ ആദ്യ ഗോൾ കണ്ടെത്താൻ ആയില്ല. ഇനി ഞായറാഴ്ച പുലർച്ചെ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡ് ബാഴ്സലോണയെ നേരിടും.