കേരള ബ്ലാസ്റ്റേഴ്സ് പുതിയ തകർപ്പൻ ജേഴ്സി പുറത്തിറക്കി

Newsroom

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ ജേഴ്സി പുറത്തിറക്കി ഡ്യൂറൻഡ് കപ്പിനായുള്ള ജേഴ്സിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജേഴ്സി പങ്കുവെച്ചു. നാളെയാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. മഞ്ഞ നിറത്തിലുള്ള ജേഴ്സിയും മഞ്ഞനിറത്തിലുള്ള ഷോട്ട്സുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഡിസൈനിലുള്ളത്. ഒപ്പം നീല നിറത്തിലുള്ള വരകളും ജേഴ്സിയിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് 24 07 31 17 41 38 658

തായ്‌ലന്റിലെ പ്രീസീസൺ കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ എത്തിയിരുന്നു. കൊൽക്കത്തയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറയുടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ആദ്യ ടൂർണ്ണമെന്റ് ആകും ഇത്.

20240731 173121

20240731 173115

20240731 173114

20240731 173112

20240731 173110